കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് രാഷ്ട്രീയത്തില്‍ താന്‍ പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കുമെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരം : കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് രാഷ്ട്രീയത്തില്‍ താന്‍ പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കുമെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് ഇപ്പോള്‍ തന്റെ മുന്നിലുള്ളത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതാണെന്നു വ്യക്തമാക്കിയ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖതയില്ലെന്നും സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടര വര്‍ഷം ബാക്കിയുണ്ടല്ലോ. അപ്പോഴത്തെ കേരളത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് തീരുമാനിക്കാം. മുഖ്യമന്ത്രിയാകാന്‍ തടസ്സങ്ങളുണ്ടെന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്.
എന്തായാലും കേരളമാണ് തന്റെ കര്‍മഭൂമി. ഇവിടെയാണ് താന്‍ തന്റെ ശേഷകാലം ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖലയും മുന്നിലില്ല. രാഷ്്ട്രീയത്തില്‍ എല്ലാവരും ഒരുനാള്‍ പുതിയ ആള്‍ക്കാര്‍ക്കായി മാറി നില്‍ക്കണം. ചെറുപ്പക്കാര്‍ ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ മന്ത്രിസഭയുടെ ശരാശരി പ്രായം 67 വയസ്സാണ്. ജനസംഖ്യയുടെ 65% പേരും 35 വയസ്സിനു താഴെയുള്ളവരാണ്. അവര്‍ക്കായി ഭരണം നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രായമേറിയവരാണെന്ന സാഹചര്യം മാറണം