അനില്‍കുമാനിന്റെ തട്ടത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശം ബോധപൂര്‍വം

സിപിഎം സംസ്ഥാന കമ്മറ്റി അംഗം അനില്‍കുമാനിന്റെ തട്ടത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശം ബോധപൂര്‍വം നടത്തിയത്.ഒരു നാക്ക് പിഴയല്ല അത് ബോധപൂര്‍വമായി തന്നെ പറഞ്ഞതാണ്.

കരുവന്നൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്രയുടെ അതേ ദിവസമാണ് അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്.സുരേഷ് ഗോപിയുടെ 18 കിലോമീറ്റര്‍ പിന്നിടുന്ന പദയത്രയിലെ ജനപങ്കാളിത്വത്തില്‍ വിറളിപൂണ്ട സിപിഎം നേതൃത്വമാണ് അനില്‍കുമറിനെകൊണ്ട് ഈ വിവാദ വാക്കുള്‍ സമൂഹത്തിലേക്ക് എടുത്ത് ഇട്ടതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.പലപ്പോഴും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ ജനശ്രദ്ധ തിരിക്കാന്‍ പ്രധാനമായും അനില്‍കുമാറിനെയാണ് പാര്‍ട്ടി നിയോഗിക്കാറ്. അങ്ങനെയാണ് സുരേഷ് ഗോപിയുടെ പദയാത്ര ദിവസം അനില്‍കുമാറിന്റെ വിവാദ പ്രസ്താവന ഉണ്ടായത്.

മലപ്പുറത്ത് പെണ്‍കുട്ടികള്‍ തട്ടം ഉപേക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതിന്റെ ഫലമാണെന്നാണ് അനില്‍കുമാര്‍ പറഞ്ഞത്.ഇതാണ് പുലിവാലായത്. ഇത് ബോധപൂര്‍വമായി തന്നെ അനില്‍കുമാര്‍ പറഞ്ഞതാണ്.തിരുവനന്തപുരത്ത് എസെന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമറിന്റെ പരാമര്‍ശം.ബിജെപിയുടെ പദയാത്ര സൃശൂരില്‍ പുരോഗമിക്കുന്നതിനിടെയാണ് അനില്‍കുമാറിന്റെ പരമര്‍ശം വരുന്നത്.ഇതോടെ മുസ്‌ളിം ലീഗ് നേതാവ് കെ എം ഷാജി ഇത് ഏറ്റെടുത്തതോടെ വിവാദമായി.കമ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസികളേ എന്നായിുരുന്നു കെ എം ഷാജിയുടെ പ്രതികരണം.അപ്പോള്‍ തന്നെ ഇടത് സഹയാത്രികനും എംഎല്‍എയുമായ കെടി ജലീലിന്റെ പ്രതികരണം വന്നു.തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നുമായിരുന്നു കെ.ടി ജലീല്‍ പറഞ്ഞത്.ഇതോടെ വിവാദം കൊടിമ്പിരികൊണ്ടു. സുരേഷ് ഗോപിയുടെ പദയാത്ര തൃശൂര്‍ ജില്ലയിലെത്തിയപ്പോള്‍ കേരളം ചര്‍ച്ചചെയ്യുന്ന വിഷയം ഇതായി മാറി.ചാനലുകള്‍ അതുവരെ സുരേഷ്‌ഗോപിയുടെ പിന്നാലെയായിരുന്നുവെങ്കില്‍ അനില്‍ കുമാറിന്റെ പരാമര്‍ശത്തിന്റെ പ്രതികരണത്തിനായി രാഷ്ടീയനേതാക്കളുടെ തിണ്ണനിരങ്ങാനായി പോയി.കോടികണക്കിന് രൂപയുടെ അഴിമതി നടത്തിയവര്‍ തന്നെ അന്ന് കേരളം ചരച്ച ചെയ്യേണ്ട വിഷയം ബുദ്ധിപൂര്‍വമായി മാറ്റിയെടുത്തത് അവസാനത്തെ സംഭവമല്ല.സംസ്ഥാന സര്‍ക്കാരും ഗവണ്ണറും തമ്മിലുള്ള ശീതസമരംവരെ ഇതുപോലുള്ള അഴിമ തികള്‍ മറയ്യുവെക്കാനമുള്ള ഒരു പുകമറമാത്രമായിരുന്നോ എന്നും സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *