മാസപ്പടി വിവാദം: റിവിഷന്‍ പെറ്റീഷനുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു

കൊച്ചി : മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന റിവിഷന്‍ പെറ്റീഷനുമായി മുന്നോട്ടുപോകാന്‍ ഹര്‍ജിക്കാരനായ ജി.ഗിരീഷ് ബാബുവിന്റെ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലെന്നു അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്നു ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. ഗിരീഷ് ബാബു കഴിഞ്ഞ മാസമാണു മരിച്ചത്. മാസപ്പടി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു ഹൈക്കോടതിയില്‍ റിവിഷന്‍
ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് രേഖകളിലുള്ളത്.