നെടുംകണ്ടം പ്രസംഗത്തിലെ അശ്ലീല പരാമര്‍ശത്തില്‍ പ്രതികരണവുമായി എം എം മണി

ഇടുക്കി: നെടുംകണ്ടം പ്രസംഗത്തിലെ അശ്ലീല പരാമര്‍ശത്തില്‍ പ്രതികരണവുമായി എം എം മണി എംഎല്‍എ. സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് എം എം മണി പറഞ്ഞു. തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കള് ആണുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമാണെന്നും എം എം മണി പറയുന്നു.
ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയം കളിക്കുകയാണ്. തനിക്കെതിരെ മഹിള കോണ്‍ഗ്രസ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. അവരുടെ ഭര്ത്താക്കന്മാര്ക്ക് നല്ലത് വരുത്താനാണ് അവര്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ കൊള്ളയടിച്ചും അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്തും സര്‍ക്കാരിന് മുതല്‍ ഉണ്ടാക്കാന്‍ ആരാണ് പറഞ്ഞത് എന്നായിരുന്നു വിവാദ പരാമര്‍ശം. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
എം എം മണിയുടെ നാവ് നന്നാവാന്‍ ഗാന്ധി ജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എം എം മണിയില്‍ നന്മ ഉണ്ടാകുന്നതിനാണ് പ്രാര്‍ത്ഥനയെന്നാണ് സംഘടന നേതാക്കള്‍ പറഞ്ഞത്. എം എം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം എന്ന് പ്രാര്‍ത്ഥന ചൊല്ലിയായിരുന്നു പ്രതിഷേധം. വിവാദ പരാമര്‍ശത്തില്‍ എം എം മണിക്കെതിരെ ഫെറ്റോ(ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്?ഗനൈസേഷന്) ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.