വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ ഇന്ന് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ ചൊവ്വാഴ്ച പണിമുടക്കും. ബസ് ഉടമ സംയുക്തസമിതിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
ബസുകളില്‍ നിരീക്ഷണ ക്യാമറയും, ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും സ്വകാര്യബസുകാര്‍ക്ക് എതിര്‍പ്പുണ്ട്.എണ്ണായിരത്തോളം സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. യാത്രാക്ലേശം ഉണ്ടാകാതിരിക്കാന്‍ പരമാവധി ബസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.