ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ.) റീല്‍സുമടക്കം പുതു സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബി.ജെ.പി

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ.) റീല്‍സുമടക്കം പുതു സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബി.ജെ.പി. രാജ്യത്ത് 20000ത്തോളം ഐ.ടി.പ്രൊഫഷണലുകളെ ഇതിനായി നിയോഗിക്കാനും 225 ഡാറ്റാ സെന്ററുകള്‍ തുടങ്ങാനും തീരുമാനിച്ചു. ഈയാഴ്ച സെന്ററുകള്‍ ആരംഭിക്കും .നാലെണ്ണം കേരളത്തിലാണ്.

ഓരോ വോട്ടറുടേയും ഇഷ്ടത്തിനൊത്ത തിരഞ്ഞെുപ്പ് വാഗ്ദാനം മൊബൈലിലെത്തിക്കാന്‍ കഴിയുമെന്നതാണിതിന്റെ നേട്ടം.ദേശീയതലത്തില്‍ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലിനാണ് ചുമതല. മുംബെ ആസ്ഥാനമായുള്ള ജര്‍വിസ് ടെക്‌നോളജി ആന്‍ഡ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗാണ് സാങ്കേതിക സഹായം നല്‍കുന്നത്.മുന്‍ വര്‍ഷങ്ങളിലേതു പോലെ തെരുവില്‍ നിറം പകരുന്ന പ്രചാരണ കലാപരിപാടികള്‍ക്ക് ഇക്കുറി അധികം പ്രാധാന്യം നല്‍കേണ്ടെന്നാണ് നിര്‍ദ്ദേശം. വെറുതെ പണം വാരിക്കോരി ചെലവഴിച്ച് തെരുവുകള്‍ അലങ്കരിച്ചും ശബ്ദ കോലാഹലമുണ്ടാക്കിയുള്ള വാഹന അനൗണ്‍സ്‌മെന്റുകളുടെ കാലം കഴിഞ്ഞു.

െൈഹ ടെക് യുഗത്തിനനുസരിച്ചുളളതാവും പുതിയ പ്രചാരണം. തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈയാഴ്ച ഐ.ടി.സെന്ററുകള്‍ തുറക്കും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റീല്‍സും വീഡിയോ സന്ദേശങ്ങളും ഉപയോഗിച്ച് മോദി .സര്‍ക്കാരിന്റെ ഭരണ മികവ് വോട്ടര്‍മാരിലെത്തിക്കുകയും ,പ്രതിപക്ഷ ആരോപണങ്ങളെയും വ്യാജവാര്‍ത്തകളേയും പ്രതിരോധിക്കുകയുമാണ് ഐ.ടി.സെന്ററുകളുടെ ലക്ഷ്യം. ഇതിനായി കണ്ടന്റ് റൈറ്റര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍, ടെലികോളര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം 24 മണിക്കൂറും ഡാറ്റാസെന്ററുകളിലുണ്ടാകും.

ഓരോ പ്രദേശത്തേയും ജനങ്ങളുടെ താല്‍പര്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും അറിഞ്ഞുള്ള പ്രചാരണ വാചകങ്ങള്‍ അവരുടെ മൊബൈല്‍ ഫോണിലേയ്ക്കും ഫെയ്‌സ്ബുക്ക്,ഇന്‍സ്റ്റഗ്രാം,വാട്‌സ് ആപ്പ് അക്കൗണ്ടുകളിലേക്കും നേരിട്ടെത്തും.മനസിനെ പിടിച്ചുലയ്ക്കുന്ന റീല്‍സും വരും.ഓരോ പ്രദേശത്തിനുമായി പ്രത്യേകം പ്രചരണ തീമുകളുണ്ടാക്കും..കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍,പുതുതായി പാര്‍ട്ടി അംഗത്വം നേടിയവര്‍, പുതിയ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍,ഐ.ടി.പ്രൊഫഷണലുകള്‍, പ്രവാസികള്‍,സൈനികര്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പ്രചാരണം

 

Leave a Reply

Your email address will not be published. Required fields are marked *