ചില സഹകരണ സംഘങ്ങൾ കള്ളപ്പണ നിക്ഷേപ കേന്ദ്രം:ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ ചില സഹകരണ സംഘങ്ങള്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിപ്പണം നിക്ഷേപിക്കുന്നതിനുള്ള കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ഫിലിപ്പ്.

സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിക്കുന്നവരുടെ നിക്ഷേപ , പലിശ വിവരങ്ങള്‍ യഥാസമയം ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന കേന്ദ്ര നിയമം പലയിടത്തും ലംഘിക്കപ്പെടുകയാണ്. പലിശ വരുമാനത്തിന്റെ ടി.ഡി.എസ് നിക്ഷേപകരില്‍ നിന്നും പിടിയ്ക്കുകയോ ആദായ നികുതി വകുപ്പില്‍ അടയ്ക്കുകയോ ചെയ്യുന്നില്ല. പല സഹകരണ സംഘങ്ങളും ‘ബാങ്ക് ‘ എന്ന് അനധികൃതമായി നാമകരണം ചെയ്താണ് നിക്ഷേപ സമാഹരണവും വായ്പ തട്ടിപ്പും നടത്തുന്നത്. ചില സഹകരണ സംഘ ഭാരവാഹികള്‍ സ്ഥാപനത്തെ സ്വകാര്യ സ്വത്താക്കി മാറ്റി ദുര്‍വിനിയോഗം ചെയ്യുകയാണ്. കരുവന്നൂരും കണ്ടലയും സഹകരണ മേഖലയെ ബാധിച്ചിട്ടുള്ള അര്‍ബുദ രോഗത്തിന്റെ ചില ദുര്‍ലക്ഷണങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *