കേരളത്തിൽ ആൾക്കൂട്ട ആരവങ്ങൾക്കിടയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് പുതിയ കാര്യമല്ല. ന്യൂ ഇയർ, ക്രിസ്മസ്, ഓണം, തൃശൂർ പുരം എന്നു വേ ണ്ട ആളുകൾ കൂട്ടമായെത്തി യാതൊരു നിയന്ത്രണവുമില്ലാതെ സംഘടിപ്പിക്കു ന്ന ധാരാളം ഇവൻ്റുകൾ ഇതിനോടകെ നമ്മെ കടന്നു പോയി. ഭാഗ്യമെന്ന് പറയട്ടേ അന്നൊന്നും വലിയ അപകടങ്ങൾ ഉണ്ടായിട്ടേയില്ല. എന്നാൽ കഴിഞ്ഞ ദിവസം കുസാറ്റിൽ സംഗീത പരിപാടിക്ക് തൊട്ടുമുൻപ് ഉണ്ടായ തിക്കിലും തിരക്കിലും നാല് വിദ്യാർഥികൾ ദാരുണമായി മരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കേ ണ്ട ചില കാര്യങ്ങളുണ്ട്.
ന്യൂ ഇയർ ആഘോഷങ്ങൾക്ക് പലരും തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളാണ് കൊച്ചിയും, തിരുവനന്തപുരവും. ഇതിൽ കൊച്ചിയിലെ ആഘോഷങ്ങൾക്ക് മാറ്റൊരൽപ്പം കൂടുതലാണ് അതിനാൽ തന്നെ തിരക്കും. ഒരു പക്ഷേ കൊച്ചി നഗരത്തിന് ഉൾക്കൊള്ളാനാവുന്നതിലും ആളുകൾ ന്യൂ ഇയർ ആഘോഷത്തി നായി അവിടെ എത്താറുണ്ടെന്ന് കഴിഞ്ഞ വർഷത്തെ കണക്കുകൾ സൂചിപ്പി ക്കുന്നു. അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയിൽ കഴിഞ്ഞ വർഷം ന്യൂ ഇ യർ ആഘോഷങ്ങൾക്കായി കൊച്ചിയിൽ എത്തിയത്.
നിയന്ത്രിക്കാനാവാത്ത ജനത്തിരക്ക് മൂലം ഒട്ടേറെപ്പേർ ദേഹാസ്വാസ്ഥ്യം അനുഭ വപ്പെട്ട് ചികിത്സ തേടുകയും ചെയ്തിരുന്നു. യാത്ര ചെയ്യാൻ പോലുമാകാതെ റോഡുകൾ ജനനിബിഡമാകുന്നതും അടിയന്തിര സാഹചര്യങ്ങളിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുണർത്തും. ന്യൂ ഇയർ-ക്രിസ്മസ് ആഘോ ഷങ്ങളെ മുന്നിൽ കണ്ട് ആൾക്കൂട്ടം കൂടുതൽ പങ്കെടുക്കുന്ന പരിപാടികളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത പക്ഷം കുസാറ്റിലേതിന് സമാനമായ ദുരന്തം കേരളത്തിൽ വീണ്ടും സംഭവിച്ചേക്കാം