കേരളവുമായി വിദ്യാഭ്യാസരംഗത്ത് സഹകരിക്കും. റഷ്യയുടെ കോണ്‍സുല്‍ ജനറല്‍

വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലയില്‍ കേരളവുമായുള്ള ബന്ധം ദൃഢപ്പെടുത്തുവാന്‍ തന്റെ രാജ്യത്തിന് താല്‍പര്യമുണ്ടെന്ന് ചെന്നൈയിലെ റഷ്യന്‍ കോണ്‍സുല്‍ ജനറല്‍ ഒലേഗ് അവ്‌ദേവ് അഭിപ്രായപ്പെട്ടു. റഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ദക്ഷിണേന്ത്യയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളിലെ സഹകരണമേഖലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിദ്യാഭ്യാസം. ഇപ്പോള്‍ റഷ്യയില്‍ നാലുലക്ഷം വിദേശവിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. അവ്‌ദേവ് പറഞ്ഞു.ചീഫ് സെക്രട്ടറി ഡോ.വേണു.വി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. റഷ്യയില്‍ വിദ്യാഭ്യാസം നേടിയ ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ ആതുരസേവനരംഗത്ത് മികച്ച സംഭാവന നല്‍കുന്നതായി ഡോ.വേണു പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പ്രൊഫ.മോഹനന്‍ കുന്നുമ്മല്‍ , ഡോ.ഡി.ബി.ബാസ്‌കര, ഡോ.ജോണ്‍ പണിക്കര്‍, ഡോ.ബെന്‍സിലാല്‍ എന്നിവര്‍ സംസാരിച്ചു. റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ അദ്ധ്യക്ഷം വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *