കൊച്ചി : മുഖ്യമന്ത്രിക്കു സുരക്ഷ ആവശ്യമാണെന്നും അതിനു ചുമതലയുള്ളവര്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കു സുരക്ഷ വേണ്ടേ മുഖ്യമന്ത്രിക്ക് സുരക്ഷ ആവശ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കു പ്രോട്ടോക്കോള്‍ പ്രകാരം സുരക്ഷയുണ്ടാകും. ഗണ്‍മാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചുമതലയാണ് സുരക്ഷ ഒരുക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വടിയെല്ലാമെടുത്ത് ഞങ്ങള്‍ രംഗത്തിറങ്ങുമെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരളത്തില്‍ കലാപം ഉണ്ടാക്കുന്നതിനു വേണ്ടി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആഹ്വാനം ചെയ്യുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. വാഹനത്തിനു മുന്നില്‍ ചാടിവീണവരെ പൊലീസ് തടയുന്നതാണു തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്