അമിത വില ഈടാക്കിയ ആലപ്പുഴയിലെ ഹോട്ടലിനെതിരെ ചിത്തരഞ്ജന് എം.എല്‍.എ കളക്ടര്‍ക്ക് പരാതി നല്കി. 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയത്. ഫാന്‍ സ്പീഡ് കൂട്ടിയാല്‍ പറന്നുപോകുന്ന അപ്പത്തിന് 15 രൂപയാണ് വില. രണ്ട് കറികളുളള വെജിറ്റേറിയന്‍ ഊണിന് 100 രൂപയാണ് വില. ഇത്തരം കൊളളലാഭമുണ്ടാക്കല് അനുവദിക്കില്ല. കൃത്രിമ വിലക്കയറ്റമാണ് ഇവര്‍ ഉണ്ടാക്കുന്നത്.
എം.എല്‍.എയുടെ പരാതി ഉടന്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശം നല്കി. എന്നാല്‍ അധിക വില ഈടാക്കിയിട്ടില്ലായെന്നാണ് ഹോട്ടലിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ വിശദീകരിച്ചത്.