ബാങ്ക് ജീവനക്കാരി കുറ്റക്കാരിയെന്ന് കോടതി വിധി

തിരുവനന്തപുരം: തുകമ്പ പള്ളിത്തുറ സ്വദേശിയായ റെയ്‌നര്‍ 2007 ഏപ്രില്‍ മാസം പതിനാറാം തിയതിയാണ് പള്ളിത്തുറ നിവാസിയായ ലൂമിന യെ വെള്ളയമ്പലം പള്ളിയില്‍ വെച്ച് കൃസ്തീയ മതാചാരപ്രകാരം ആയിരങ്ങളെ സാക്ഷി നിര്‍ത്തി കല്യാണം കഴിച്ചത്

ദുബായില്‍ ജോലി നോക്കിയിരുന്ന ങആഅ ബിരുദ ധാരിയാണ് റെയ്‌നര്‍
2010 ഒക്ടോബര്‍ എട്ടാം തിയതി നാട്ടില്‍ വന്നപ്പോള്‍ തന്റെ ഭാര്യ അന്യ പുരുഷനില്‍ നിന്നും ഗര്‍ഭിണിയാണന്ന് റയ്‌നര്‍ മനസ്സിലാക്കി

തുടര്‍ന്നുള്ള അന്വേഷണത്തില്‍ തന്റെ ഭാര്യ ലൂമിന നേമം നിവാസിയായ സനീഷ് എന്നയാളെ നേമം സബ് രജിസ്ട്രാര്‍ ഓഫീസ് മുഖാന്തിരം 13. 08 2010. ല്‍ കല്യാണം കഴിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു
ദാമ്പത്യ ജീവിതം നിലനിന്നിരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ആറു തവണയാണ് റെയ്‌നര്‍ ഭാര്യയായ ലൂമിനയെ ദുബായില്‍ വിസിറ്റിങ്ങ് കൊണ്ടു പോയത്

ഇതിനിടയില്‍ 40 പവനോളം സ്വര്‍ണാഭരണങ്ങളും റെയ്‌നര്‍ നല്കിയിട്ടുണ്ട്

ഒരു വിവാഹം കത്തോലിക്ക സമുദായിക അചാര പ്രകാരം നിലനില്‍ക്കവെ മറ്റൊരാളില്‍ നിന്നും ഗര്‍ഭണിയാകുകയും കല്യാണം കഴിക്കുകയും ചെയ്യുന്നത് ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 494 വകുപ്പ് പ്രകാരവും സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരവും 7 വര്‍ഷം വരെ ശിക്ഷാര്‍ഹമുള്ള കുറ്റമാണ് ആദ്യ വിവാഹമാണന്ന് കള്ളസത്യവാങ്ങ്മൂലം നല്കിയാണ് ലൂമിന രണ്ടാമതും വിവാഹിതയായത്
മീഡിയേഷന്‍ ചര്‍ച്ചകളില്‍ സ്വര്‍ണീ തിരികെ നല്കാന്‍ ലൂമിന തയ്യാറായില്ല
ടആക ജീവനക്കാരിയാണ് ലൂമിന

കേരള ചരിത്രത്തിലെ ആദ്യത്തെ വിധിന്യായം ആണ് ആറ്റിങ്ങല്‍ ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് സബാ ഉസ്മാന്‍ വിധി പറഞ്ഞത്‌വാദി റെയ്‌നര്‍ക്കു വേണ്ടി പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ക്ലാരന്‍സ്മിരാന്റ കോടതിയില്‍ ഹാജരായി

 

Leave a Reply

Your email address will not be published. Required fields are marked *