തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ – എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രില്‍ ആറിന് തുടങ്ങും. ഫീസ് അടയ്ക്കാനും അപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസാന തീയതി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10.എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 26ന് രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതല്‍ അഞ്ചു വരെ പേപ്പര്‍ രണ്ട് -മാത്തമാറ്റിക്സും നടക്കും. കേരളത്തിനു പുറമെ മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. ജൂലൈ 25നോ അതിന് മുമ്ബോ ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക ആഗസ്റ്റ് 15നകം പ്രസിദ്ധീകരിക്കും. മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നീറ്റ്-യു.ജി പരീക്ഷയും ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് ദേശീയ അഭിരുചി പരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും.എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനത്തിന് ജനറല്‍ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആര്‍ക്കിടെക്ചര്‍/ മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവന്‍ സ്ട്രീമിലേക്കും ഒന്നിച്ച് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ 12,000 രൂപ അധികമായി ഓണ്‍ലൈനായി അടയ്ക്കണം. എന്‍ജിനീയറിങ് (ബി.ടെക്): കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകളൾമെഡിക്കല്‍ കോഴ്സുകള്‍: എം.ബി.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍: ബി.എസ്സി.(ഓണേഴ്സ്) അഗ്രികള്‍ച്ചര്‍, ബി.എസ്സി.(ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി.(ഓണേഴ്സ്), വെറ്ററിനറി (ബി.വി.എസ്സി ആന്‍ഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി), കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്സി(ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് എന്‍വയണ്‍മെന്‍റല്‍ സയന്‍സ്,