കണ്ണൂര്‍: സ്പീക്കര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം.ബി.രാജേഷ് പറഞ്ഞു. ലോക്സഭാ സ്പീക്കര്‍മാരടക്കം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്പീക്കറായി തുടരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിത്തന്നെയാണ്. സ്പീക്കര്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് ചട്ടമില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. അതേസമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടക്കും. കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ച പൂര്‍ത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നല്‍കും. ഇന്നലെ മൂന്ന് മണിക്കൂര്‍ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്.