തലസ്ഥാനത്തെ നടുക്കി വീണ്ടും ഗുണ്ടാ ആക്രമണം | യുവാവിന് നേരെ ബോംബേറ്; വലതുകാൽ ചിന്നിച്ചിതറി

തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ കാല്‍ചിന്നിച്ചിതറിയ നിലയില്‍ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *