‘ക്യാമറ വച്ചതോടെ ഈ നഗരത്തിലെ ജനങ്ങൾ ഒരു കാര്യം അനുസരിക്കുന്നുണ്ട്’; കണക്കുകൾ പുറത്തുവിട്ട് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ ഈ വർഷം അമിത വേഗത്തിലുള്ള കേസുകളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവുണ്ടായതായി റിപ്പോർട്ട്. 2024 ജനുവരി ഒന്നിനും ഏപ്രിൽ 15നും ഇടയിൽ ഡൽഹിയിൽ ഇത്തരം ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഏകദേശം 15 ശതമാനം കുറവുണ്ടായതായി ഡൽഹി ട്രാഫിക് പൊലീസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

പൊലീസ് പറയുന്നതനുസരിച്ച് ഈ കാലയളവിൽ, ട്രാഫിക് നിയമം ലംഘിച്ചവർക്ക് 8.16 ചലാനുകൾ നൽകിയിട്ടുണ്ട്. ഡൽഹിയിലെ ട്രാഫിക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പങ്കിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 9.52 ലക്ഷം കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ അമിതവേഗത കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. \

വേഗപരിധി ലംഘിക്കുന്നതിൽ നിന്ന് വാഹനമോടിക്കുന്നവരെ തടയുന്നതിനുള്ള ആസൂത്രണവും നടപ്പാക്കലുമാണ് അമിത വേഗത്തിലുള്ള കേസുകളിൽ ഗണ്യമായ കുറവിന് കാരണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് പറഞ്ഞു. ഡൽഹി ട്രാഫിക് പൊലീസ് അമിതവേഗത പിടികൂടുന്ന (ഒഎസ്‍വിഡി) ക്യാമറകൾ സ്ഥാപിച്ചിരുന്നു. വേഗത പരിധി ലംഘിക്കുന്നതിൽ നിന്ന് വാഹനമോടിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിൽ മെച്ചപ്പെടുത്തിയ പ്രതിരോധ നടപടികൾ സഹായകമായിട്ടുണ്ടെന്നും ഈ ക്യാമറകളുടെ സാന്നിദ്ധ്യം ഡ്രൈവർമാരിൽ ഉത്തരവാദിത്തബോധം വളർത്തുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത്

പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഡൽഹി ട്രാഫിക് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന നഗരങ്ങളിലൊന്നാണ് ഡൽഹി. ഇന്ത്യയിൽ റോഡപകടം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണണാണ് അമിതവേഗത. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ 2022ൽ ഏറ്റവും കൂടുതൽ റോഡപകട മരണങ്ങളുടെ റെക്കോർഡ് ഡൽഹിക്കാണ്. 2022ൽ 5,652 അപകടങ്ങളാണ് നഗരത്തിൽ ഉണ്ടായത്. ഈ റോഡപകടങ്ങളിൽ 1,461 പേർ മരിക്കുകയും 5,201 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *