സ്വകാര്യ ആശുപത്രികള്‍ വഴിയാണ് ഡോസ് വിതരണം ചെയ്യുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയും നല്‍കും. ഒന്നും രണ്ടും ഡോസുകള്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ക്കുമായി സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴി നടക്കുന്ന സൗജന്യ വാക്സിനേഷന് പരിപാടി തുടരും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, അറുപത് വയസിന് മുകളില്‍ പ്രായമായവര്‍, എന്നിവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണവും തുടരും.