യുവമോർച്ച നേതാവിൻ്റെ കൊലപാതകം. വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

വടക്കേക്കാട് : യുവമോർച്ച പ്രവർത്തകനായ പെരിയമ്പലം സ്വദേശി മണികണ്ഠനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി ചാവക്കാട് കടപ്പുറം വില്ലേജിൽ ബുക്കരയിൽ കീപാട്ട് വീട്ടിൽ ചെറു കുഞ്ഞികോയാ തങ്ങൾ മകൻ നസ്സറുള്ള തങ്ങൾ (44) ആണ് വടക്കേക്കാട് പോലീസിൻ്റെ പിടിയിലായത്. എ റ്റി എസ് ഉൾപ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികൾ വർഷങ്ങളയി അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ പാവറട്ടി പോലീസ്സ്റ്റേഷൻ പരിധിയിലെ പാടൂർ എന്ന സ്ഥലത്ത് നിന്നും വടക്കേക്കാട്
എസ് എച്ച് ഒ ആർ ബിനുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മണികണ്ഠൻ കൊലപാതക കേസ്സിലെ രണ്ടാം പ്രതിയായ നസറുള്ള ഈ കേസ്സി ലെ വിചാരണക്കിടയിൽ, ശിക്ഷ ലഭിക്കുമെന്നുറപ്പുള്ളതിനാൽ 2019 ൽ ഒളിവിൽ പോകുകയായിരുന്നു.കോൺഗ്രസ് പ്രവർത്തകനായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലും നസറുള്ള പ്രതിയാണ്. ചാവക്കാട് പോലീസ് രജിസ്ടർ ചെയ്ത ഈ കേസ് ഇപ്പോൾ പാലക്കാട് സി ബി സി ഐ ഡി അന്വേഷിച്ച് വരുകയാണ്. രാജ്യത്തെ വിവിധ ഏജൻസികളുടെയും കേരള പോലീസിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘങ്ങളുടെയും കണ്ണു വെട്ടിച്ച് കേരളത്തിനകത്തും പുറത്തുമായി ഒളിവിലായിരുന്ന ഇയ്യാളെ വടക്കേക്കാട് എസ് എച്ച് ഒ
ആർ ബിനു വിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്.
ഈ വിവരം അറിഞ്ഞ് NIA ഉൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥൻമാർ വടക്കേക്കാട് സ്റ്റേഷനിലെത്തി നസ്റുളള യെ ചോദ്യം ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.