കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരന് .കെ.വി തോമസ് ഓടുപൊളിച്ചല്ല പാര്‍ലമെന്റില്‍ പോയത്. അദ്ദേഹത്തിന് ചില വിഷമങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിക്കാന്‍ കഴിഞ്ഞില്ല –തോമസിനെ പരോക്ഷമായി പിന്തുണച്ച് മുരളീധരന് പറഞ്ഞു.
പാര്‍ടി നിര്‍ദ്ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് അറിയാം. ഇത്രയും കാലം ഒപ്പം നിന്ന ആള് പോകുന്നതില്‍ വിഷമമുണ്ടെന്നും മുരളി