18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് (മൂന്നാം ഡോസ്) നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ കോവിഡ് വാക്‌സീനുകളുടെ വില പകുതിയിലേറെ കുറച്ചു. രണ്ടു വാക്‌സീനും ഇനി 225 രൂപ വീതമാണു നല്‍കേണ്ടത്. നേരത്തെ 600 രൂപയായിരുന്നു ഒരു ഡോസ് കോവിഷീല്‍ഡിന്റെ വില. കോവാക്‌സിനു 1200 രൂപയാണ് ഈടാക്കിയിരുന്നത്.