മാംസാഹാരം കഴിക്കുന്നത് കഴിക്കുന്നത് സംബന്ധിച്ച സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്‌

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മാംസാഹാരം കഴിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. രാമ നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുത് എന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ ഇടത് സംഘടനയിലെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍വെച്ച് മര്‍ദ്ദിച്ചിരുന്നു ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി സെക്ഷന്‍ 323, 341, 509, 509, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസടുത്തിരിക്കുന്നത്.  മര്‍ദ്ദനത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ (ജെഎന്‍യുഎസ്യു), എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് പാരതി നല്‍കിയിരിക്കുന്നത്.

എ​ന്നാ​ല്‍, രാ​മ​ന​വ​മി പൂ​ജ​യ്ക്കി​ടെ ഹോ​സ്റ്റ​ലി​ല്‍ ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് ത​ങ്ങ​ളെ ത​ട​ഞ്ഞു​വെ​ന്നാ​ണ് എ​ബി​വി​പി​യു​ടെ ആ​രോ​പ​ണം. മെസ്സില്‍ മാംസാഹാരം ഭക്ഷണം കഴിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി സര്‍വ്വകലാശാല നോട്ടീസ് പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *