അന്‍വറിനും ജലീലിനും സിപിഎം-ല്തുടരാനാവില്ല: ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം: പി.വി.അന്‍വറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് അധിക നാള് സി.പി.എം പാളയത്തില്‍ തുടരാനാവില്ലന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ഫിലിപ്പ്.
മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവര്‍ ഇപ്പോള്‍ കണ്ണിലെ കരടാണ്. ഇവര്‍ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നത്. വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അന്‍വറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാന്‍ ശ്രമിക്കുന്നതെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. എല്‍.ഡി.എഫില്‍ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവര്‍ മുങ്ങുന്ന കപ്പലില്‍ നിന്നും എടുത്തു ചാടാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒറ്റയാന് നയത്തില്‍ എല്‍.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അതില്‍ നില്ക്കുന്ന പലരും മുന്നണിവിട്ട് പുറത്ത് വരുമെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.