പുഷ്പന്റെ വിയോഗം; 2 മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്റെ നിര്യാണത്തില്‍ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 29 ഞായര്‍) ഹര്‍ത്താല്‍ നടത്തും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് 30 വര്‍ഷമായി പുഷ്പന്‍ കിടപ്പിലായിരുന്നു.

ഇന്ന് രാത്രി 7മുതല്‍ കോഴിക്കോട് ഡിവൈഎഫ്‌ഐ യൂത്ത് സെന്ററില്‍ പൊതുദര്‍ശനം ഉണ്ടാകും. അതിന് ശേഷം നാളെ 8 ന് വിലാപയത്രയായി തലശ്ശേരിക്കു കൊണ്ടു പോകും. മാഹിയില്‍ ജനങ്ങള്‍ക്ക് കാണാന്‍ സൗകര്യം ഒരുക്കും. തലശ്ശേരി ടൌണ്‍ ഹാളില്‍ 10മുതല്‍ 11.30വരെ പൊതുദര്‍ശനത്തിന് ശേഷം ചൊക്ലിയിലും പൊതുദര്‍ശനമുണ്ടാകും. 5 മണിക്ക് വീട്ടില്‍ എത്തിച്ച് വീട്ടു വളപ്പിലായിരിക്കും സംസ്‌കാരം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *