തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ഉമ തോമസ് മല്‍സരിക്കാന്‍ തയ്യാറല്ലെങ്കില്‍ സ്ഥാനാര്‍ഥി  നിര്‍ണയം കോൺഗ്രസിന് കീറാമട്ടിയാകും

കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി.ടി.തോമസിൻ്റെ ഭാര്യഉമ തോമസ് മല്‍സരിക്കാന്‍ തയ്യാറല്ലെങ്കില്‍ സ്ഥാനാര്‍ഥി  നിര്‍ണയം കോൺഗ്രസിന് കീറാമട്ടിയാകും. തൃക്കാക്കരയിൽആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയോഗം ചര്‍ച്ച ചെയ്യും. യു ഡി എഫി‍ ന്റെ ഉറച്ച സീറ്റായ തൃക്കാക്കരയില്‍ പി. ടി. തോമസിന്‍റെ ഭാര്യയെ പരിഗണിക്കണം എന്നാണ് കെ പി സി സി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കളെ തന്നെ മല്‍സരിപ്പിക്കണെമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയതാണ് കെ.പി.സി.സി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുന്നത്.ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്    പ്രതിപക്ഷ നേതാവ് വി.ഡി സ സതീശന്‍റെ പിന്തുണയോടെ രംഗത്ത് ഉണ്ട്. ഡി സി സി പ്രസിഡൻ്റ് എന്ന നിലയിൽ ഷിയാസിന്‍റെ കരുത്ത്
കോൺഗ്രസ് നേതൃത്വം മനസിലാക്കിക്കഴിഞ്ഞു. കോഗ്രസ് ജില്ലയിൽ നടത്തി എല്ലാ പ്രതക്ഷേധ പ്രകടനങ്ങങ്ങൾക്കും നേതൃത്വം നൽകി വിൻവിജയമാക്കാൻ ഷിയാസിനു കഴിഞ്ഞിട്ടുണ്ട്. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് നിര്‍വ്വാഹക സമിതി അംഗം ജയ്സണ്‍ ജോസഫ്,യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരുടെ പേരുകളും പാർട്ടി പരിഗണിക്കുന്നുണ്ട്. തൃക്കാക്കരയെ എ ഗ്രൂപ്പിന്‍റെ പട്ടികയിലാണ് ഗ്രൂപ്പ് നേതാക്കള്‍ കണക്കാക്കുന്നത്. ജെയ്സണ്‍ ജോസഫിനെയും അബ്ദുല്‍ മുത്തലബിനെയും എ ഗ്രൂപ്പ് സ്ഥാനാര്‍ഥിത്വത്തിനായി മുന്നോട്ട് വെയ്ക്കുന്നു. ഏറെക്കുറെ ഉറച്ച സീറ്റെങ്കിലും യു ഡിഎഫില്‍ തയ്യാറെടുപ്പിന് ഒട്ടും കുറവില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ സജീവമായി നടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ ചുമതല കെ പി സിസി നേതാക്കള്‍ക്ക് നല്‍കി. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇനി നിശ്ചയിക്കേണ്ടത് സ്ഥാനാര്‍ഥിയെയാണ്. കെ സി വേണുഗാപലും വി ഡി സതീശനും ഒരുമിച്ച്‌ പി ടി തോമസിന്‍റെ ഭാര്യ ഉമയെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെയാണ് അണിയറയില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. ഉമയെ കണ്ടത് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ദീപ്ത് മേരി വര്‍ഗീസ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ പിൻന്തുണയോടെ രംഗത്ത് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *