തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി നടപ്പിലാക്കിയ 137 രൂപ ചലഞ്ചില്‍ തിരുവനന്തപുരം ഡി.സി.സിയുടെ ആദ്യ വിഹിതമായി 50 ലക്ഷം രൂപയുടെ ചെക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി കൈമാറി. കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ റ്റി.യു.രാധാകൃഷ്ണന്, കെ.പി.ശ്രീകുമാര്‍, പി.കെ.വേണുഗോപാല്‍, കെ.വി.അഭിലാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.തിരുവനന്തപുരത്തെ ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ 1460000 രൂപയും മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ഗൂഗിള്‍പേ വഴി 13 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. അതുള്‍പ്പെടെ ആകെ 80 ലക്ഷം രൂപയാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും 137രൂപ ചലഞ്ചുവഴി കെ.പി.സി.സിക്ക് നല്‍കിയത്.