വധഗൂഢാലോചനക്കേസ് റദ്ദാക്കില്ല, തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി. ദിലീപിന് തിരിച്ചടി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പോലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വധഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും ഹരജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.