അജിത്ത് കുമാറിന് പൂട്ട് വീഴുമോ, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പോലീസിന് വീഴ്ച

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പോലീസില്‍ പൊടിപൂരം.പൂരം അലങ്കോലപ്പെടുത്തിയതില്‍ വീഴ്ച പോലീസിനു മാത്രമെന്ന് അനേ്വഷണ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അനേ്വഷണത്തിന്റെ ഭാഗമായി എഡി.ജി.പി. മനോജ് ഏബ്രഹാം നടത്തിയ അനേ്വഷണത്തിലാണ് മറ്റു വകുപ്പുകള്‍ക്കു ക്ലീന്‍ചിറ്റ് നല്‍കിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അനേ്വഷണമാണ് പൂര്‍ത്തിയായത്.

പോലീസിന് പുറമേ വനം, തദ്ദേശം, ഫയര്‍ഫോഴ്‌സ്, ജില്ലാ ഭരണകൂടം, എക്‌സ്‌പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡി.ജി.പി. അനേ്വഷിച്ചത്. ഇതിലാണ് പോലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്. 20 ശിപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. വെടിക്കെട്ട് നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. വെടിക്കെട്ടിന് അനുമതി നല്‍കിയാല്‍ നിയന്ത്രണം ദേവസ്വങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.പൂരത്തിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി മനോജ് ഏബ്രഹാം രേഖപ്പെടുത്തിയിരുന്നു. ദേവസ്വങ്ങളുടെ പരാതിയും കേട്ടിരുന്നു. അതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കുറ്റമറ്റ രീതിയില്‍ പൂരം നടത്തുന്നതിനായാണ് 20 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. വെടിക്കെട്ടിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താറുണ്ടെങ്കിലും ആ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അവിടെ ഉണ്ടാകാറില്ല.

വെടിക്കെട്ട് നടത്തുന്നവര്‍ ഇൗ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകണം. ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ സാന്നിധ്യം വെടിക്കെട്ട് നടക്കുമ്പോള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും യോഗ നടത്തിപ്പ് സംബന്ധിച്ചും ശിപാര്‍ശയുണ്ട്.പൂരം അട്ടിമറിക്കു പിന്നിലെ ഗൂഢാലോചനയെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി: എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലാണ് അനേ്വഷണം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം അനേ്വഷിച്ചു. എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബാണ് അനേ്വഷിക്കുന്നത്.

ഗൂഢാലോചന സംബന്ധിച്ച ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അനേ്വഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മനോജ് ഏബ്രഹാം അനേ്വഷണം പൂര്‍ത്തിയാക്കിയത്. അജിത്കുമാറിനെതിരായ അനേ്വഷണത്തില്‍ പോലീസ് മേധാവി നല്‍കുന്ന റിപ്പോര്‍ട്ടാകും ഏറ്റവും നിര്‍ണായകം

Leave a Reply

Your email address will not be published. Required fields are marked *