നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിക്കുന്നത് കോടതി ഈ മാസം 26 ലേക്ക് മാറ്റി. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷയില്‍ പ്രതിഭാഗത്തിന് എതിര് സത്യവാങ്മൂലം നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കേസില്‍ പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. കേസുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ചോര്‍ന്ന വിഷയത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കോടതിയുടെ ഫോര്‍വേഡ് നോട്ട് എങ്ങനെ പുറത്തായി എന്നതു പ്രോസിക്യൂഷന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ പക്കല്‍ മാത്രമാണ് കോടതി തയാറാക്കിയ ഫോര്‍വേഡ് നോട്ടുള്ളത്. ഇത് പുറത്തു പോയത് എങ്ങനെ എന്നു പ്രോസിക്യൂഷന് വ്യക്തമാക്കണം എന്ന ആവശ്യമാണ് കോടതി ഉന്നയിച്ചത്. പിന്നീട് ഹര്‍ജികള്‍ മേയ് 31നു പരിഗണിക്കാന്‍ കോടതി മാറ്റിവച്ചു.