ചോറ്റാനിക്കരയിൽ വീടിനുള്ളിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം, ആൺസുഹൃത്ത് കസ്റ്റഡിയിൽ

ചോറ്റാനിക്കര: വീടിനുള്ളിൽ അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. ചോറ്റാനിക്കരയിലെ വീടിനുള്ളിൽ ഞായറാഴ്ചയാണ് പോക്സോ കേസിലെ ഇരയായ 19കാരിയെ അവശനിലയിൽ കണ്ടെത്തിയത്. അർദ്ധനഗ്നയായി കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി.
പെൺകുട്ടിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.പെൺകുട്ടി മർദ്ദനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള ആൺസുഹൃത്താണ് മർദ്ദിച്ചതെന്നാണ് നിഗമനം. ഈയാൾ തല്ല് കേസിലെ പ്രതിയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.