2 ഗഡു ക്ഷാമബത്ത തരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം വെട്ടി കെ എൻ ബാലഗോപാൽ

സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ബജറ്റിൽ വെട്ടി കെ. എൻ ബാലഗോപാൽ.
ലോകസഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിക്ക് ശേഷം കുടിശികകൾ അനുവദിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചു. അതിൻ്റെ ഭാഗമായി ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി. ഒരു സാമ്പത്തിക വർഷം 2 ഗഡു ഡി.എ തരും എന്നായിരുന്നു പ്രഖ്യാപനം.
2024 ഒക്ടോബറിൽ ക്ഷാമബത്ത ഒരു ഗഡു സർക്കാർ അനുവദിക്കുകയും ചെയ്തു. ഇതോടെ 2024- 25 സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത ജീവനക്കാർക്ക് ലഭിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അനുസരിച്ച് 2025-26 ലും രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കേണ്ടതാണ്. എന്നാൽ ബജറ്റിൽ ബാലഗോപാൽ അനുവദിച്ചത് ഒരു ഗഡു ക്ഷാമബത്ത മാത്രം.
മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതിൽ കൂടുതൽ തരും എന്നായിരുന്നു ബജറ്റിന് മുൻപ് ബാലഗോപാൽ പറഞ്ഞിരുന്നത്. എന്നാൽ ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ അത് വിഴുങ്ങി.2025 ഏപ്രിൽ ഒരു ഗഡു ക്ഷാമബത്ത നൽകുമെന്നാണ് ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്.
ഈ മാസം കേന്ദ്രം 1.1. 25 പ്രാബല്യത്തിലെ ഡി.എ പ്രഖ്യാപിക്കും. അതോടെ കേരളത്തിൽ ഡി.എ കുടിശിക 7 ഗഡുവാകും. ഏപ്രിൽ ഒരു ഗഡു കേരളം തരുന്നതോടെ ഡി.എ കുടിശിക നിലവിലെ 6 ഗഡുക്കൾ ആയി തുടരും.
2022 ജനുവരി 1 പ്രാബല്യത്തിൽ ലഭിക്കേണ്ട ഡി എ ആണ് ബാലഗോപാൽ 2025 ഏപ്രിലിൽ തരുന്നത്. ഇതിൻ്റെ 39 മാസത്തെ കുടിശിക അനുവദിക്കുകയും ഇല്ല.
നിലവിൽ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത ;
1.1.22- 3 ശതമാനം,
1.7.22 – 3 ശതമാനം
1.1.23 – 4 ശതമാനം
1.7 .23- 3 ശതമാനം
1.1 .24- 3 ശതമാനം
1.7.24 – 3 ശതമാനം