തിരുവനന്തപുരം : കൈരളി ടിവി മാനേജിംഗ് ഡയറക്ടർ മമ്മൂട്ടി ജോൺ ബ്രിട്ടാസ് ന്യൂസ് എഡിറ്റർ ശരത്ചന്ദ്രൻ ന്യൂസ് റീഡർ സിജു,റിപ്പോർട്ടർ ഷീജ ന്യൂസ് മലയാളം 24 ൻ്റെ മാനേജിംഗ് എഡിറ്റർ അജിത് കുമാർ ബ്യൂറോ ചീഫ് മഹേഷ് ചന്ദ്രൻന്യൂസ് 18 ചാനലിന്റെ എഡിറ്റർ ജോഷി സൗത്ത് ഹെഡ് വിവേക് നാരായണൻ എന്നിവരെ പ്രതികളാക്കിയാണ്തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ മാനനഷ്ടകേസിന് മുന്നോടിയായി 15 ദിവസത്തെ മുൻകൂർ നോട്ടീസ് നല്കിയിരിക്കുന്നത്.ഓരോ പ്രതികളും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കണംസി എസ് ആർ പാതിവില തട്ടിപ്പ് കേസിൽ 150 ഓളം മാധ്യമ പ്രവർത്തകരെ രാധാകൃഷ്ണൻ പറ്റിച്ചു എന്ന വാർത്തയാണ് പ്രതികൾ ചമച്ചുണ്ടാക്കിയത്.
എന്നാൽ ഒരു മാധ്യമ പ്രവർത്തകരും ഈ സംവിധാനത്തിൽ അംഗമായിട്ടില്ല.മുഖ്യപ്രതി മുൻ സെക്രട്ടറി സാനുവുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചത് ജനുവരി ഒന്ന് 2024 ആണ്.
എന്നാൽ രാധാകൃഷ്ണൻ സെക്രട്ടറിയാകുന്നത് ജൂലൈ ഒൻപതിനാണ്. അതിനു ശേഷം
കമ്മിറ്റി കൂടി ആധാരാണപത്രം അസാധുവാക്കുകയും ചെയ്തു.അഞ്ചു തവണ തെരെഞ്ഞെടുപ്പിലൂടെ വിവിധ അധികാരങ്ങളിൽ രാധാകൃഷ്ണൻ പ്രവർത്തിച്ചത്ദൃഷ്യ മാധ്യമങ്ങളിൽ അമർഷവും വിദ്വേഷവുമുണ്ടാക്കിയിട്ടുണ്ട്.ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ദൃശ്യമാധ്യമങ്ങൾക്ക് കടിഞ്ഞാണിടുമെന്നും രാധാകൃഷ്ണനു വേണ്ടി നേട്ടീസ് അയച്ച പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ക്ലാരൻസ് മിരാൻ്റ അറിയിച്ചു.
സ്വന്തം മനസാക്ഷിയെ അറിഞ്ഞു പ്രവർത്തിക്കുന്നത് ഉത്തമ വൃത്തിയെന്നും
ഉത്തരവാദികൾ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്നത് മദ്ധ്യമ വൃത്തിയെന്നും
തോന്നിയത് പ്രവർത്തിക്കുന്നത് അധമവൃത്തിയെന്നും എന്നുള്ള ഭാരതീയ വേദാന്ത സൂക്തങ്ങൾ മാധ്യമ പ്രവർത്തകർ അറിത്തിരിക്കണം എന്നും വക്കീൽ നോട്ടീസിൽ മിരാൻറ ചൂണ്ടിക്കാണിച്ചു.