ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പോലീസ് പിടിയിൽ

ആലപ്പുഴ: ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരിയില്‍ലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും വടിവാളുകള്‍ പിടിച്ചെടുത്തു.
2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്.
രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പിറ്റേന്ന് നേരം പുലരുമ്പോള്‍ ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി.