ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണം, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. നേരത്തെ ബലാല്‍സംഗത്തിനും തട്ടിക്കൊണ്ടു പോകലിനുമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയിരുന്നു. സുകാന്തിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ മൊഴി പോലീസ് ശേഖരിച്ചു. മറ്റ് ഐ.ബി. ഉദ്യോഗസ്ഥരുടെ മൊഴികളും ശേഖരിക്കുന്നു. സുകാന്തിനു വേണ്ടി തിരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.
ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുടെ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷിനെതിരെ ലൈംഗിക പീഡനത്തിന് തെളിവ് പുറത്തുവന്നതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്. ഒളിവില്‍ പോയ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മേഘയുടെ പിതാവ് പേട്ട പോലീസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. നേരത്തെ പോലീസ് കേസ് അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു.