സജി കൊലക്കേസ് :16 പ്രതികളെ കോടതി വെറുതെ വിട്ടു

തിരുവനന്തപുരം :സജി കൊലക്കേസില്‍ 16 പ്രതികളെ കോടതി നിരുപാധികം വിട്ടയച്ചു കൊണ്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ ജില്ലാ ജഡ്ജി കെ. വിഷ്ണുഉത്തരവിട്ടു.ഒന്നാം പ്രതി പ്രഭാകരന് കുറ്റകരമല്ലാത്ത നരഹത്യയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു .പിഴ ഒടുക്കിയില്ലങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കണം. വര്‍ക്കല അയിരൂര്‍ വട്ട പ്ലാമൂട് കോളനി നിവാസികളായ പ്രഭാകരനും രണ്ട് മക്കളും, മനു. ഗുണ്ട നിതിന്‍ ,ചട്ടമ്പി സുധിന്‍, മനോജ് ,ലോഹിതന്‍ , ഉണ്ണി ,ശകുന്തള , മണികണ്ഠന്‍ ,അജി ലാല്‍, മാവോ ശരത്, സരിഗ എന്നിവരാണ് പ്രതികള്‍. അയിരൂര്‍ പഞ്ചായത്ത് മെമ്പറും രക്ത ബന്ധുവുമായ ലീനസ് ആണ് പോലീസില്‍ ആദ്യം ദൃസാക്ഷിയായി
മൊഴി കൊടുത്തത്.

പ്രതികള്‍ക്കു വേണ്ടി പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ക്‌ളാരന്‍സ് മിരാന്റ ( ക്രിമിനോളജി USA ) ആറയൂര്‍ മനു എസ് കുമാര്‍ , വഴയില ബിജു , പരുത്തിപ്പള്ളി സുനില്‍ കുമാര്‍, മടവൂര്‍ ജി സുരേഷ്‌കുമാര്‍ ,ബിജു വൈദ്യര്‍ , ദിവ്യ പി കട്ടച്ചല്‍ക്കുഴി, ജെനീസ് മിഥുന്‍, ബി.ആര്‍ പവിത്ര ലാല്‍, എന്നിവര്‍ ഹാജരായി.

മരണപ്പെട്ട 18 വയസ്സുള്ള സജിയുടെ മാതാപിതാക്കള്‍ക്ക് രണ്ട് ലക്ഷം പിഴ കൂടാതെ മതിയായ നഷ്ടപരിഹാര നല്കുവാല്‍ ഡിസ്ടീക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ക്കല സി. ഐ , ആയിരുന്ന ബി. വിനോദ് ഒരു കോളനിയെ നവീകരിക്കാന്‍ പരമാവധി ശ്രമിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *