കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

സിപിഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറി കണ്ണൂരില്‍ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ ചേര്‍ന്ന നേതൃ യോഗത്തിലായിരുന്നു തീരുമാനം . സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം. പ്രകാശന്റെ പേരടക്കം ജില്ലാ സെക്രട്ടറി പദത്തിലേക്ക് ഉയര്‍ന്ന കേട്ടിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ കെ കെ രാഗേഷ് എന്ന യുവ മുഖത്തേക്ക് തീരുമാനം എത്തുകയായിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറിയുമാണ് കെ കെ രാഗേഷ്.

12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും യോഗം തിരഞ്ഞെടുത്തു. കെ കെ രാകേഷ്, എം സുരേന്ദ്രന്‍, കാരായി രാജന്‍, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പി വി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, ടി ഐ മധുസൂദനന്‍, എന്‍ സുകന്യ, കെ വി സുമേഷ്, സി സത്യപാലന്‍, എം കരുണാകരന്‍ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *