തിരുവനന്തപുരം: കെ റെയില്‍ സംവാദം വെറും പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വര്‍ ലൈന്‍ സംവാദം പ്രഹസനമാക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിച്ചു. സര്‍ക്കാരാണോ കെ റെയില്‍ കോര്‍പ്പറേഷന്‍ ആണോ സംവാദം നടത്തുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്.
ജോസഫ് സി മാത്യുവിനെ പരിപാടിയിലേക്ക് ക്ഷണിച്ചത് ചീഫ് സെക്രട്ടറിയാണ്. അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം ആരാണ് എടുത്തത്. സംസ്ഥാന ചീഫ് സെക്രട്ടറിയെ വരെ അപമാനിച്ചു. ചീഫ് സെക്രട്ടറിക്ക് മീതെയുള്ള അധികാര കേന്ദ്രം ഏതാണ് ? കെ. റെയില്‍ എം.ഡി യോ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ആരെങ്കിലും ചീഫ് സെക്രട്ടറിക്ക് മുകളിലാണോ എന്നും സതീശന്‍ ചോദിച്ചു. ജോസഫ് സി മാത്യുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്.