ബലാല്‍സംഗ ആരോപണ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത; ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്

കൊച്ചി: പ്രമുഖ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

സിനിമാനടിയാണ് പരാതിക്കാരി. ഈ മാസം 22 നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്‌തേക്കാനുള്ള സാധ്യതയുമുണ്ട്.

അതിനിടെ ഫെയ്സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.കേസില്‍ ഇര താന്‍ ആണെന്നായിരുന്നു വിജയ് ബാബുവിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *