വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, ഇപ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്; ശശി തരൂര്‍

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷമുയര്‍ന്നിരുന്നു. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി രംഗത്ത് എത്തി. തനിക്ക് നേരെയുളള വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് എന്നുമായിരുന്നു തരൂരിന്റെ മറുപടി.

തരൂരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് തരൂരിനെ ബിജെപിയുടെ സൂപ്പര്‍ വക്താവായി പ്രഖ്യാപിക്കണമെന്ന് പരിഹസിച്ചിരുന്നു. ബിജെപി നേതാക്കള്‍പോലും ചെയ്യാത്ത മോദി വാഴ്ത്തലാണ് തരൂര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വിദേശ സന്ദര്‍ശനത്തിലേര്‍പ്പെട്ട തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഉയര്‍ത്തിയ ഈ വിമര്‍ശനങ്ങള്‍ക്ക് എക്‌സിലൂടെയാണ് ശശി തരൂര്‍ മറുപടി നൽകിയത്.

ഞാന്‍ വ്യക്തമായും സ്പഷ്ടമായും സംസാരിച്ചത് ഭീകരാക്രമണങ്ങള്‍ക്കുള്ള തിരിച്ചടികളെക്കുറിച്ചാണ്, അല്ലാതെ മുന്‍കാല യുദ്ധങ്ങളെക്കുറിച്ചല്ലെന്നും തരൂര്‍ പറഞ്ഞു. പതിവുപോലെ വിമര്‍ശനങ്ങളും ട്രോളുകളും എന്റെ കാഴ്ചപ്പാടുകളെയും വാക്കുകളെയും അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ വളച്ചൊടിച്ചുകൊണ്ടുള്ളതാണ്‌. എനിക്ക് ഇതിനേക്കാള്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്’ തരൂര്‍ എക്‌സില്‍ കുറിച്ചു.

പനാമയിൽ നീണ്ട ഒരു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, അര്‍ദ്ധരാത്രിയോടെ കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ആറു മണിക്കൂറിനുള്ളില്‍ കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് പുറപ്പെടണം എന്നും തരൂര്‍ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *