അൻവറിൻ്റെ വീട്ടിൽ അർധരാത്രിയോടെ രാഹുൽ മാങ്കൂട്ടത്തിൽ; വാർത്തയായതോടെ പ്രതികരിക്കാതെ ഇരുവരും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പൽ പിവി അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം തുടരുന്നു.അൻവറിന്റെ ഒതായിയിലെ വീട്ടിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാഹുൽ അൻവറിന്റെ വീട്ടിലെത്തിയത്.സതീശൻ്റെ യു ഡി എഫിലേക്കില്ല എന്ന് പറഞ്ഞതിന് ശേഷം ആണ് ഒരു കോൺഗ്രസ് നേതാവ് അൻവറുമായി കൂടിക്കാഴ്ച നടത്തുന്നത്. അരമണിക്കൂർ കൂടിക്കാഴ്ച നീണ്ടു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പിവി അൻവർ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ അതിനുള്ള പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ മലക്കം മറിഞ്ഞ അൻവർ മത്സരിക്കാൻ ആലോചനയുള്ളതായി പറഞ്ഞു. ഇതിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലെത്തി അൻവറുമായി കൂടിക്കാഴ്ച നടത്തിയത്.