സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. വെള്ളല്ലൂര്‍ ഗവ. എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആണ് സംഭവം നടന്നത്. കുട്ടികളുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് വയലിലേക്ക് മറിഞ്ഞതാണ് അപകട സംഭവിച്ചത്.
ബസിലുണ്ടായിരുന്ന 25 കുട്ടികളില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ കൈ ബസിന്റെ അടിയില്‍ കുടുങ്ങിയാണ് പരിക്കേറ്റത്. മറ്റൊരു കുട്ടിക്കും ചെറിയ പരിക്കുകളുണ്ട്. ശേഷിക്കുന്ന 23 കുട്ടികള്‍ക്ക് സാരമായ പരിക്കുകളില്ല.
അപകടം സംഭവിച്ച ഉടന്‍ തന്നെ സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ബസിലുണ്ടായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി പുറത്തേക്കെത്തിച്ചു. തുടര്‍ന്ന് എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.