ഹരിത് യോഗ മഹോത്സവം സംഘടിപ്പിച്ചു

തിരുവനന്തപുരം :11-ാമത് അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളുടെ ഭാഗമായി, അനന്തപുരം ഫൗണ്ടേഷനും മൊറാര്‍ജീ ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും, ഇന്റര്‍നാഷണല്‍ യോഗ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചേര്‍ന്ന് ‘ഹരിത് യോഗ മഹോത്സവം’ പരിസ്ഥിതി സംഘടിപ്പിച്ചു.

ജൂണ്‍ 21-ാം തീയതി രാവിലെ 7 മുതല്‍ 8 മണിവരെ, യോഗാചാര്യന്‍ ശ്രീ അനീഷ് ന്റെ നേതൃത്വത്തില്‍ പി. എം.ശ്രീ കേന്ദ്രിയ വിദ്യാലയ പട്ടം, ഊരൂട്ടുമ്പലം വിദ്യാനികേതന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അന്താരാഷ്ട്ര യോഗദിനമാചാരിച്ചത്. അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും ഇരുന്നൂറോളം അധ്യാപകരും ഫൗണ്ടേഷന്‍ അംഗങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനം നടത്തി. പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന ആരോഗ്യപരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശം സമൂഹത്തില്‍ വ്യാപിപ്പിക്കുകയാണ് ഈ ഉദ്ധ്യമത്തിന്റെ ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പോങ്ങാമൂട് കിഴേ കാവ് വനദുര്‍ഗ്ഗ ക്ഷേത്രത്തിലെ ജലാശയം ശുചീകരിച്ചു. പോങ്ങമൂട് ഗവണ്മെന്റ് എല്‍. പി. എസ് സ്‌കൂളില്‍ വൃക്ഷ നൂറോളം തൈകള്‍ കൊടുത്തു. ഊരൂട്ടമ്പലം സ്‌കൂള്‍ പരിപാടിയില്‍ ചിത്രരചനാ മത്സരം, യോഗ പ്രദര്‍ശനം, ഔഷധസസ്യ നടല്‍ ഡ്രൈവ്, ഔഷധ സസ്യ ഉദ്യാന നിര്‍മ്മാണം എന്നിവ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന്, കേന്ദ്ര വിദ്യാലയ പട്ടം സ്‌കൂളില്‍ നടന്ന യോഗ സംഗമത്തില്‍ ”യോഗം ശാസ്ത്രീയമായി മനുഷ്യന്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച നടന്നു.

പരുപാടിയുടെ പ്രമുഖ അതിഥിയായ LT. Gen (Rtd.) അജിത് നീലകണ്ഠന്‍ കുട്ടികളോട് യോഗയുടെ പ്രാധാന്യം അവരുടെ വിദ്യാഭ്യാസത്തിലും ജീവിതത്തിലുടനീളം എങ്ങനെ നിലനിര്‍ത്താമെന്ന് ഓര്‍മപ്പെടുത്തി. അനന്തപുരം ഫൗണ്ടേഷന്റെ പ്രതിനിധിയായി ഡോ. രഞ്ജിത് ഹരി, ഇന്റര്‍നാഷണല്‍ യോഗ റിസര്‍ച്ച് ഫൗണ്ടേഷനില, ഡോ. കമലാസനന്‍ പിള്ള, കേന്ദ്രിയ വിദ്യാലയം പ്രിന്‍സിപ്പല്‍, ശ്രീ. ഗിരി ശങ്കരന്‍ തമ്പി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീ അമിത് ഗുപ്ത, എന്നിവരും പരിപാടിയില്‍ പങ്കെടുത്തു .