ആരോഗ്യമന്ത്രി വീണാജോര്‍ജിനെ വേദിയിലിരുത്തി ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയ്ക്കെതിരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ.
പുര കത്തുമ്പോള്‍ വാഴവെട്ടുന്ന അലവലാതികള്‍ എന്നാണ് എം.എല്‍.എ ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികളെ വിശേഷിപ്പിച്ചത്. ഉദ്ഘാടനത്തിന് തയ്യാറായ കൊല്ലം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ കാര്യത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശാസിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു.
വേദിയിലിരുന്ന വീണാജോര്‍ജിനോട് സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തെറ്റ് തിരുത്താന്‍ അവസരം കൊടുക്കണം. ഇനിയും ഇത്തരം കാര്യങ്ങള്‍ ശക്തമായി ഇടപെടുമെന്നും എം.എല്‍.എ. പറഞ്ഞു. എന്നാല്‍ വീണാജോര്‍ജിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഇക്കാര്യങ്ങളൊന്നും പരാമര്‍ശിച്ചില്ലെന്നും ശ്രദ്ധേയമായി.