നയം വ്യക്തമാക്കി ഡിജിപിയുടെ ‘കേരളയാത്ര’

തിരുവനന്തപുരം ∙ പൊലീസ് മേധാവിയായി സ്ഥാനമേറ്റെടുത്ത റാവാഡ ചന്ദ്രശേഖർ എല്ലാ ജില്ലകളിലും നേരിട്ടെത്തി ഓഫിസർമാരെ കാണും. രാഷ്ട്രീയ സമരങ്ങൾ ശക്തമായതോടെ സേനയെ സജ്ജമാക്കാൻ പൊലീസ് ക്യാംപുകളിലും ഡിജിപി എത്തുന്നുണ്ട്. കൊല്ലം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജില്ലകളിൽ സന്ദർശനം പൂർത്തിയാക്കി. ഇന്ന് എറണാകുളം ജില്ലയിൽ യോഗം നടക്കും. ജില്ലാ പൊലീസ് മേധാവിയെക്കൂടാതെ ഡിവൈഎസ്പിമാരും ക്യാംപ് മേധാവികളും പങ്കെടുക്കും.

പൊലീസ് ആസ്ഥാനത്ത് 26ന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെയും എഡിജിപിമാരുടെയും റേഞ്ച് ഐജി, ഡിഐജിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. പുതിയ ഡിജിപിയുടെ ആദ്യ യോഗമാണിത്.