കേരളത്തിലെ എംഎൽഎമാർ രാജിവയ്ക്കണമെന്ന് പ്രഫൂൽ പട്ടേൽ, മുന്നറിയിപ്പ്

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫൂൽ പട്ടേലിന്റെ കത്ത്. ശരദ് പവാറിനൊപ്പം തുടർന്നാൽ അയോഗ്യരാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ശരദ് പവാറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് തോമസ് കെ തോമസ് അറിയിച്ചു.