നീലഗിരിയില്‍ കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

നീലഗിരി: പേരമ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്.
കൊളപ്പള്ളി അമ്മന്‍കാവിനടുത്ത് ടാന്‍ ടീ എസ്റ്റേറ്റില്‍ താമസിക്കുന്ന 58കാരിയായ ഉദയസൂര്യയാണ് മരിച്ചത്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്.
ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ഉടന്‍ തന്നെ മരണം സംഭവിച്ചു. ഉദയസൂര്യന്‍ ടാന്‍ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു.