കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ച്‌പേര്‍ പിടിയില്‍

കോഴിക്കോട് നഗരത്തില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. ചിന്താവളപ്പിലെ ഹോട്ടലില്‍ നിന്നാണ് കാരന്തൂര്‍ സ്വദേശിയായ ഷാജിത്തിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് കല്‍സാഹ്, ഷംസുദ്ദീന്‍ കെ, മുഹമ്മദ് നബീല്‍ , അല്‍ഫയാദ്, മുഹമ്മദ് നിഹാല്‍ എന്നിവരെ കൊണ്ടോട്ടിയില്‍ വച്ച് കസബ പോലീസ് പിടികൂടി.

പ്രതികളായ മുഹമ്മദ് നിഹാല്‍ മുഹമ്മദ് കല്‍സാഹ് എന്നിവരില്‍ നിന്ന് ഷാജിത്ത് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടുമാസമായിട്ടും ഇത് തിരിച്ചു നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ ഹോട്ടലില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയത്.