അംഗന്‍വാടിയില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചാണ് പുതിയ മെനു തയ്യാറാക്കും; മന്ത്രി വീണാ ജോര്‍ജ്

അംഗന്‍വാടിയില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചാണ് പുതിയ മെനു തയ്യാറാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനമാണിത്, ചരിതത്തില്‍ രേഖപ്പെടുത്തുമെന്നും ദൗത്യത്തില്‍ തദ്ദേശസ്ഥാപനങ്ങളെയും പങ്കാളിയാക്കുമെന്നും മന്ത്രി പറഞ്ഞു. പോഷക ഗുണമുള്ള ആഹാരം വിതരണം ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ അവസരത്തില്‍ ശങ്കുവിനെയാണ് ഓര്‍ക്കുന്നത്. അതിലൂടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇത് പല വിമര്‍ശനങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
അംഗനവാടി കുട്ടികള്‍ക്ക് പോഷക ആഹാരം ലഭ്യമാകുന്നതിന് വേണ്ടിയാണ് ഏകീകൃത മെനു പ്രഖ്യാപിച്ചത്. അതില്‍ പ്രധാനം ബിരിയാണി. അതേസമയം,ശങ്കുവിന്റെ അഭ്യര്‍ത്ഥനയുമാനിച്ച് മന്ത്രി പ്രഖ്യാപിച്ച ബിരിയാണി ഇതുവരെയും ലഭിച്ചില്ല. ഇത് സംബന്ധിച്ച ഒരു ഉത്തരവ് പോലും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടില്ല.
നിലവിലെ ഫണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്ക് ബിരിയാണി വിളമ്പാന്‍ ആകില്ലെന്നാണ് അംഗനവാടി ജീവനക്കാരും പറയുന്നത്. ജീവനക്കാര്‍ക്ക് ബിരിയാണി ഉണ്ടാക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയശേഷം ഉടന്‍ ബിരിയാണി വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
മന്ത്രിയുടെ പ്രഖ്യാപനം വന്നതിനുശേഷം കുട്ടികള്‍ ബിരിയാണി ചോദിച്ച് തുടങ്ങി. പക്ഷേ വിവിധ സംഘടനകളെ കൊണ്ട് ബിരിയാണി അടക്കമുള്ള ഭക്ഷണം വാങ്ങി നല്‍കുകയെ നിവര്‍ത്തിയുള്ളൂ അംഗനവാടി ജീവനക്കാര്‍ക്ക്.