പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന നടപ്പിലാക്കുന്നു; യുവാക്കള്‍ക്കായി സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തില്‍ യുവാക്കള്‍ക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലി നേടുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ക്കാരില്‍ നിന്ന് ?15,000 ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹന തുക നല്‍കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന യുവാക്കള്‍ക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.

2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സര്‍ക്കാര്‍ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍മ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ കൈവരിക്കണം. വിലകുറവ് ഉന്നത ഗുണനിലവാരം എന്ന മുദ്രാവാക്യം സ്വീകരിക്കണം.

ഇന്ന് 140 കോടി ഇന്ത്യക്കാര്‍ക്കും സമൃദ്ധ ഭാരതം മാത്രമാണ് വേണ്ടത്. കോടിക്കണക്കിന് പേരുടെ ത്യാഗങ്ങള്‍ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച എങ്കില്‍, കോടിക്കണക്കിന് പേര്‍ മനസ്സുവച്ചാല്‍ സമൃദ്ധ ഭാരതം സാധ്യമാകും. സമൃദ്ധ ഭാരതം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.