അടുത്ത വർഷം തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ടിവികെ മത്സരിക്കും ; നിലപാട് വ്യക്തമാക്കി നടൻ വിജയ്

മധുര ജില്ലയിലെ പരപതിയില്‍ നടക്കുന്ന ടിവികെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ വിജയ്. വിജയ് തന്റെ പാർട്ടിയുടെ അണികളെ ‘സിംഹകുട്ടികളെ’ എന്നാണ് അഭിവാദ്യം ചെയ്തത്. A Lion is always a lion. സിംഹം വേട്ടയ്ക്ക് വേണ്ടിയാണ് വെളിയില്‍ ഇറങ്ങുന്നത്. അല്ലാതെ നോക്കിയിരിക്കാനല്ല. സിംഹം വേട്ടയാടുന്നത് ജീവനുള്ളവയെയാണ്. എത്ര വിശപ്പാണെങ്കിലും ജീവനില്ലാത്ത ഒന്നിനെ വേട്ടയാടില്ലെന്നും വിജയ് പറഞ്ഞു.

സിംഹത്തിന് കൂട്ടത്തില്‍ ഇരിക്കാനും അറിയാം ഒറ്റയ്ക്ക് നടക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഈ ശബ്ദം 2026ല്‍ തമിഴ്നാട്ടില്‍ ഇടിമുഴക്കമായി മാറും. ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിള്‍ കേള്‍ക്കുന്നുണ്ടോ. ഈ ശബ്ദം 2026ല്‍ തമിഴ്നാട്ടില്‍ ഇടിമുഴക്കമായി മാറും. എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും. തമിഴകം ടിവികെ പിടിച്ചടക്കും. എല്ലാത്തിനും തയ്യാറായാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇനി മുതല്‍ തനിക്ക് വേറെ ജോലിയില്ല, ജനസേവനം മാത്രമാണ് ജോലി. പറച്ചിലിലല്ല, ചെയ്യലിലാണ് തനിക്ക് വിശ്വാസമെന്നും വിജയ് പറഞ്ഞു.

പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാള്‍ എന്നിവർ വഴികാട്ടികളായ കക്ഷിയാണ് ടിവികെ. 2026ല്‍ തമിഴ്നാട്ടിലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ്.പ്രത്യയശാസ്ത്ര ശത്രു ബിജെപിയെന്നും രാഷ്ട്രീയ ശത്രു ഡിഎംകെയെന്നും രാഷ്ട്രീയ നയം ആവർത്തിച്ച്‌ വിജയ്. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്.

ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. 2026 വിപ്ലവകരമായിരിക്കും. ടിവികെ അധികാരത്തില്‍ വരുമെന്നും വിജയ് പറഞ്ഞു. ആർക്കും തടുക്കാനാകാത്ത ശക്തിയായി ടിവികെ മാറും. ഇത് അധികാരത്തിലിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്.