രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍: കോണ്‍ഗ്രസിന്റെ തീരുമാനം സമയോചിതം; പി.കെ. കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു, കോണ്‍ഗ്രസ് സമയോചിതമായും അവസരോചിതമായും തീരുമാനമെടുക്കുന്നുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനെ യുഡിഎഫ് ഭയപ്പെടുന്നില്ലെന്നും, ഇതുവരെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കൊന്നുമല്ല യുഡിഎഫ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം കോണ്‍ഗ്രസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. യാതൊരു ആശങ്കയും ഞങ്ങള്‍ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അശ്ലീല സന്ദേശ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ആറുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും അവധിയില്‍ പ്രവേശിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.